ACCIDENT | ഷിറിയ ദേശീയപാതയില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു; എട്ടുപേര്‍ക്ക് പരിക്ക്
By : Online correspondent
Update: 2025-03-28 06:48 GMT
ബന്തിയോട്: ഷിറിയ ദേശീയ പാതയില്‍ കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് എട്ടുപേര്‍ക്ക് പരിക്ക്.
ഓട്ടോ യാത്രക്കാരായ സുഹൈബ(30), ജന്നത്ത് (മൂന്ന്), അയാന്‍(അഞ്ച്), സുബൈബ് (25) എന്നിവരെ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയിലും കാര്‍ യാത്രക്കാരായ ചെറുവത്തൂര്‍ സ്വദേശികളായ വിലാസിനി(50), ഉണ്ണികൃഷ്ണന്‍(63),സുരേഷ് ബാബു(43), സ്മൃതി(ഒമ്പത്) എന്നിവരെ കുമ്പള സഹകരണാസ്പത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം.