ACTOR JAYARAM | ഭക്തജനത്തിരക്കില്‍ വീര്‍പ്പുമുട്ടി മധൂര്‍ ക്ഷേത്രം; ദര്‍ശനം നടത്തി നടന്‍ ജയറാം

Update: 2025-04-03 07:38 GMT

ഇന്ന് രാവിലെ മധൂര്‍ ക്ഷേത്രത്തിലെത്തിയ നടന്‍ ജയറാമിനെ ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു

മധൂര്‍: മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ നടക്കുന്ന അഷ്ടബന്ധ ബ്രഹ്‌മകലശോത്സവത്തിന്റെയും മൂടപ്പ സേവയുടെയും ഭാഗമായുള്ള ധാര്‍മ്മിക, സാംസ്‌കാരിക പരിപാടികളില്‍ തിരക്കേറി. മൂടപ്പ സേവയ്ക്കുള്ള കൊടിയേറ്റം ഇന്നലെ നടന്നു. ക്ഷേത്ര തന്ത്രി ഉളിയത്തായ വിഷ്ണു ആസ്രയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്.

27ന് തുടങ്ങിയ ബ്രഹ് മ കലശോത്സവം 7ന് അവസാനിക്കാനിരിക്കെ ദിവസവും ഭക്തജനങ്ങളുടെ തിരക്ക് ഏറിവരികയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം ആയിരങ്ങളാണ് ദിനേന ക്ഷേത്രത്തിലെത്തുന്നത്. പ്രശസ്ത നടന്‍ ജയറാം ഇന്ന് രാവിലെ ക്ഷേത്രം സന്ദര്‍ശിച്ചു. രാവിലെ 9 മണിയോടെയാണ് നടന്‍ മധൂര്‍ ക്ഷേത്രത്തിലെത്തിയത്. ഭാരവാഹികളുടെ നേതൃത്വത്തില്‍ താരത്തെ സ്വീകരിച്ചു.

നടി രചനാ നാരായണന്‍ കുട്ടിയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി നൃത്തം അരങ്ങേറിയിരുന്നു. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകളുടെയും ഉപദേവതാ പ്രതിഷ്ഠകളുടെയും പുനഃപ്രതിഷ്ഠ പൂര്‍ണമായി. പ്രത്യേകമായി ഒരുക്കിയ വേദിയില്‍ ദിനേന യക്ഷഗാനം അരങ്ങേറുന്നു. വിവിധങ്ങളായ സാംസ്‌കാരിക പരിപാടികളും നടന്നുവരികയാണ്.

Similar News