ATTACK | 'എട്ടോളം കേസുകളിലെ പ്രതിയെ നടുറോഡിലിട്ട് ക്രൂരമായി മര്‍ദിച്ചു'
By : Online correspondent
Update: 2025-04-02 06:53 GMT
ഉപ്പള: എട്ടോളം കേസുകളിലെ പ്രതിയെ നടുറോഡിലിട്ട് ക്രൂരമായി മര്‍ദിച്ചു. ചൊവ്വാഴ്ച രാത്രി ബന്തിയോട് ജനപ്രിയയില്‍ വെച്ച് നാലംഗസംഘമാണ് യുവാവിനെ അക്രമിച്ചത്. ഇരുമ്പ് റോള്‍, സൈക്കിള്‍ ചെയിന്‍, വടി എന്നിവ കൊണ്ട് മണിക്കൂറുകളോളം ക്രൂരമായി തല്ലുകയായിരുന്നു. അക്രമം നടത്തിയെന്ന് പറയുന്ന നാലുപേരും പല കേസുകളിലും പ്രതികളാണ്.
രണ്ടാഴ്ച മുമ്പ് ഇതേ യുവാവിനെ ഉപ്പള ഹിദായത്ത് നഗറില്‍ നിന്ന് നയാബസാര്‍ വരെ പിന്തുടര്‍ന്ന് സംഘം മര്‍ദിച്ചിരുന്നു. യുവാവിനെ കൈക്കും കാലിനും നെഞ്ചിനും പരിക്കേറ്റ നിലയില്‍ കാസര്‍കോട് ജനറല്‍ ആസ് പത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം സംബന്ധിച്ച് പൊലീസില്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല. പരാതി ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.