അജ്ഞാതന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍
ആരിക്കാടി ഹനുമാന്‍ ക്ഷേത്രത്തിന് സമീപത്ത് റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കണ്ടത്;
By : Online correspondent
Update: 2025-11-26 05:33 GMT
കുമ്പള : ആരിക്കാടിയില്‍ അജ്ഞാതനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച പുലര്‍ച്ചെ 5.30 മണിയോടെ ആരിക്കാടി ഹനുമാന്‍ ക്ഷേത്രത്തിന് സമീപത്ത് റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കണ്ടത്. നീല നിറത്തിലുള്ള പാന്റ്സും പച്ച നിറത്തിലുള്ള ബനിയനുമാണ് വേഷം.
മൃതദേഹത്തിന് 40 വയസുതോന്നിക്കും. കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.