വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
മൊഗ്രാല്‍ സ്വദേശി അബ്ദുല്‍ മുനീറിനെയാണ് അറസ്റ്റ് ചെയ്തത്;
By : Online correspondent
Update: 2025-11-13 05:59 GMT
കുമ്പള: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ 17കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൊഗ്രാല്‍ സ്വദേശി അബ്ദുല്‍ മുനീറി(27)നെയാണ് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുകുന്ദന്‍ അറസ്റ്റ് ചെയ്തത്. അബ്ദുല്‍ മുനീറിന്റെ മൊഗ്രാലിലുള്ള തട്ടുകടയിലേക്ക് സാധനങ്ങള്‍ വാങ്ങാനെത്തിയ പെണ്‍കുട്ടിയുമായി മുനീര്‍ പരിചയത്തിലായിരുന്നു.
ഒരു മാസം മുമ്പ് പെണ്‍കുട്ടിയെ മുനീര്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി ഷെഡ്ഡില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. പെണ്‍കുട്ടിയുടെ പരാതിയില്‍ മുനീറിനെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. ബുധനാഴ്ച പുലര്‍ച്ചെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.