പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി; ബി.ജെ.പി നേതാവിനെതിരെ കേസ്
മളളങ്കൈയിലെ ബി.ജെ.പി നേതാവ് വിജയ് റൈ(43)ക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്;
By : Online correspondent
Update: 2025-11-11 05:15 GMT
കുമ്പള: പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് ബി.ജെ.പി നേതാവിനെതിരെ കേസ്. മളളങ്കൈയിലെ ബി.ജെ.പി നേതാവ് വിജയ് റൈ(43)ക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്. തിങ്കളാഴ്ച വൈകിട്ട് മള്ളങ്കൈയില്‍ റോഡ് പണിക്കാരനെ മര്‍ദ്ദിക്കുന്ന വിവരമറിഞ്ഞെത്തിയ പൊലീസ് സംഘത്തോട് വിജയ് റൈ തട്ടിക്കയറുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയുമായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍അറിയിച്ചു.
തുടര്‍ന്ന് വിജയ് റൈയെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിടുകയും ചെയ്തു.