പൊറോട്ട നല്‍കിയില്ല; കൊല്ലത്ത് കടയുടമയുടെ തല അടിച്ചുപൊട്ടിച്ചതായി പരാതി
യുവാവ് മറ്റൊരാളെ കൂടി കൂട്ടിവന്ന ശേഷമാണ് ടീ സ്റ്റാള്‍ ഉടമ അമല്‍ കുമാറിന്റെ തല അടിച്ചുപൊട്ടിച്ചത്;
By : Online Desk
Update: 2025-05-12 04:15 GMT
കൊല്ലം: പൊറോട്ട നല്‍കാത്തതിന് കടയുടമയുടെ തല അടിച്ചുപൊട്ടിച്ചതായി പരാതി. കിളികൊല്ലൂര്‍ മങ്ങാട് സംഘം മുക്കില്‍ ഞായറാഴ്ച രാത്രിയാണ് അക്രമം ഉണ്ടായത്. കട പൂട്ടാന്‍ നില്‍ക്കുമ്പോള്‍ ബൈക്കിലെത്തിയ യുവാവ് പൊറോട്ട ആവശ്യപ്പെട്ടു. പൊറോട്ട ഇല്ലെന്നും തീര്‍ന്നെന്നും പറഞ്ഞതാണ് അക്രമത്തിന് കാരണമായത്. യുവാവ് മറ്റൊരാളെ കൂടി കൂട്ടിവന്ന ശേഷമാണ് ടീ സ്റ്റാള്‍ ഉടമ അമല്‍ കുമാറിന്റെ തല അടിച്ചുപൊട്ടിച്ചത്. ഇടിക്കട്ട ഉപയോഗിച്ചാണ് തല അടിച്ചുപൊട്ടിച്ചതെന്ന് അമല്‍ പറഞ്ഞു. അക്രമത്തിനിടയില്‍ പൊലീസ് ജീപ്പ് വരുന്നത് കണ്ട് പ്രതികള്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഇവര്‍ക്കുള്ള അന്വേഷണം ആരംഭിച്ചു.