കാട്ടാന ആക്രമണം തുടരുന്നു; വയനാട്ടില്‍ യുവാവിന് ദാരുണാന്ത്യം

Update: 2025-02-11 04:05 GMT

പ്രതീകാത്മക ചിത്രം 

വയനാട്: നൂല്‍പ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. കാപ്പാട്് ഉന്നതിയിലെ മാനു (45) ആണ് മരിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും കാപ്പാട് ഉന്നതിയിലേക്ക് ബന്ധുവീട്ടിലേക്ക് വന്നതായിരുന്നു മനുവും ഭാര്യയും. ബസ്സിറങ്ങി നടന്നുവരവെ തിങ്കളാഴ്ച വൈകീട്ടോടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ആനയുടെ ആക്രമണത്തില്‍ മറ്റൊരാള്‍ക്ക് കൂടി പരിക്കേറ്റതായി ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ അറിയിച്ചു.സ്ഥലത്ത് പ്രദേശവാസികളുടെ പ്രതിഷേധം നടക്കുകയാണ്. ജില്ലാ കളക്ടര്‍ എത്താതെ മൃതദേഹം മാറ്റില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. തുടര്‍ച്ചയായ വന്യജീവി ആക്രമണം ഉണ്ടായിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം.

അതിനിടെ തിങ്കളാഴ്ച തൊടുപുഴ കൊമ്പൻപാറയിൽ  കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Similar News