വിനീതിന്റെ അവസാന സന്ദേശം:''കൂടെ പണി എടുത്ത് കൂടെ ഉള്ളവര്‍ക്ക് പണി കൊടുക്കുന്നവരെ മാറ്റാന്‍ പറയണം..'

Update: 2024-12-16 06:58 GMT

മലപ്പുറം: അരീക്കോട് സായുധ പൊലീസ് ക്യാമ്പില്‍ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്ത സി.പി.ഒ വിനീതിന്റെ ആത്മഹത്യാ കുറപ്പും അവസാന വാട്‌സ്ആപ് സന്ദേശവും പുറത്ത്. മേലുദ്യോഗസ്ഥരുടെ പീഡനം മൂലമാണ് ആത്മഹത്യയെന്നാണ് വിനീതിന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നത്. ഞായറാഴ്ച രാത്രിയാണ് വിനീത് ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് വിനീത് ബന്ധുവിനയച്ച സന്ദേശത്തില്‍ ക്യാമ്പില്‍ നേരിടുന്ന പീഡനത്തെ കുറിച്ച് പറയുന്നുണ്ട്. സന്ദേശം രണ്ട് സുഹൃത്തുക്കളെയും പരിശീലന ചുമതലയുള്ള അജിത് സാറിനെയും കാണിക്കണമെന്നാണ് വിനീത് ആവശ്യപ്പെടുന്നത്. പരിശീലന സമയത്തെ ഓട്ടത്തിന്റെ സമയം കൂട്ടണമെന്നും അതിനായി എന്റെ ജീവന്‍ സമര്‍പ്പിക്കുന്നുവെന്നും കൂടെ പണി എടുത്ത് കൂടെയുള്ളവര്‍ക്ക് പണി കൊടുക്കുന്നവരെ മാറ്റാന്‍ പറയണമെന്നും വിനീത് ആവശ്യപ്പെടുന്നുണ്ട്.കൊടുംപീഡനത്തിന്റെ ഇരയാണ് വിനീതെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ടി.സിദ്ദിഖ് എം.എല്‍.എ രംഗത്തെത്തി.

Similar News