വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തും; വൈഷ്ണ സുരേഷിന് മത്സരിക്കാം; തിരഞ്ഞെടുപ്പ് കമ്മീഷന്‍

മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കാം;

Update: 2025-11-19 13:29 GMT

കൊല്ലം: തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട ഡിവിഷനില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വൈഷ്ണ സുരേഷിന് മത്സരിക്കാന്‍ ഇനി തടസങ്ങളില്ല. വൈഷ്ണയ്ക്ക് വോട്ട് ചെയ്യാമെന്നും മത്സരിക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ട് നീക്കിയ നടപടി റദ്ദാക്കിയതോടെ വൈഷ്ണ സുരേഷിന് മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കാം. ബുധനാഴ്ചയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

Similar News