'അഭിമാനം, ഇതാണ് ഞങ്ങളുടെ മറുപടി'; ആരതി രാമചന്ദ്രന്‍

'സാധാരണക്കാര്‍ക്ക് നേരെ ആക്രമണം നടത്തിയവരുടെ 9 കേന്ദ്രങ്ങള്‍ അവിടെപ്പോയി ആക്രമിച്ച് ഏറ്റവും ധീരതയുള്ള കാര്യമാണ്. ഇവിടെ വന്ന് സാധാരണക്കാരായ ജനങ്ങളെ ആക്രമിക്കുന്നത് ഭീരുത്വമാണ്';

Update: 2025-05-07 04:26 GMT

എറണാകുളം:പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ അഭിമാനമെന്ന് പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്റെ മകള്‍ ആരതി. ഇപ്പോഴാണ് നീതി നടപ്പിലായത് എന്ന് വിശ്വസിക്കുന്നു. ഇത്രനാളും അനിശ്ചിതത്വത്തിലൂടെയായിരുന്നു താനും കുടുംബവം കടന്നുപോയിരുന്നത്. ഇപ്പോള്‍ ആശ്വാസം തോന്നുന്നു. സാധാരണക്കാരും നിരായുധരുമായ ആളുകള്‍ക്ക് നേരെയുണ്ടാവുന്ന തീവ്രവാദ ആക്രമണങ്ങള്‍ക്കെതിരെ ഈ രീതിയില്‍ തന്നെ പ്രതികരിക്കണമെന്നും ഇന്ത്യന്‍ പൗരയായതില്‍ അഭിമാനിക്കുന്നുവെന്നും ആരതി പറഞ്ഞു.

സാധാരണക്കാര്‍ക്ക് നേരെ ആക്രമണം നടത്തിയവരുടെ 9 കേന്ദ്രങ്ങള്‍ അവിടെപ്പോയി ആക്രമിച്ച് ഏറ്റവും ധീരതയുള്ള കാര്യമാണ്. ഇവിടെ വന്ന് സാധാരണക്കാരായ ജനങ്ങളെ ആക്രമിക്കുന്നത് ഭീരുത്വമാണ്. ഇതാണ് ഇന്ത്യ, ഇതാണ് ഞങ്ങളുടെ മറുപടിയെന്നും ആരതി മാധ്യമങ്ങളോട് പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നതിലും നല്ല പേര് ഈ തിരിച്ചടിക്ക് വേറെ നല്‍കാനില്ല. അമ്മയടക്കമുള്ള ഭാര്യമാരുടെ സിന്ദൂരം മായ്ച്ച ഭീകരാക്രമണത്തിന് ഈ പേരിട്ടതായാലും അവര്‍ക്ക് നന്ദി. രാജ്യത്തെ പ്രധാനമന്ത്രിക്കും സൈന്യത്തിനും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അവര്‍ നന്ദി പറഞ്ഞു.

Similar News