ബേരിക്ക പെരിങ്കടിയില്‍ കടല്‍ക്ഷോഭം രൂക്ഷം; ഒരു കിലോ മീറ്ററോളം റോഡ് ഒലിച്ചുപോയി
500ല്‍ പരം കാറ്റാടി മരങ്ങളും 20ല്‍ പരം വൈദ്യുതി തൂണുകളും കടപുഴകി വീണു;
ബന്തിയോട്: ബേരിക്ക പെരിങ്കടിയില്‍ കടല്‍ക്ഷോഭം രൂക്ഷം. ഒരു കിലോ മീറ്ററോളം റോഡ് ഒലിച്ച് പോയി. 500ല്‍ പരം കാറ്റാടി മരങ്ങളും 20ല്‍ പരം വൈദ്യുതി തൂണുകളും കടപുഴകി വീണു. ഇതുവരെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധമുയര്‍ന്നു. പല കുടുംബങ്ങളും കഴിയുന്നത് ആശങ്കയിലാണ്.
ബേരിക്കയില്‍ ഒരാഴ്ച്ചക്കിടയില്‍ കടല്‍ക്ഷോഭത്തിലുണ്ടായത് കോടികളുടെ നഷ്ടമാണ്. കരിങ്കല്ല് ഭിത്തിയും റോഡും ഒലിച്ച് പോയി. വൈദ്യുതി തൂണുകള്‍ കടപുഴകി വീണതോടെ നാട് ദിവസങ്ങോളx ഇരുട്ടിലായിരുന്നു. കട പുഴകി വീണ തൂണുകള്‍ വീണ്ടും അധികൃതര്‍ സ്ഥാപിച്ചെങ്കിലും കടല്‍ ക്ഷോഭത്തില്‍ വീണ്ടും ഒലിച്ചു പോകുന്നു. ഇതോടെ 150 കുടുംബങ്ങളാണ് പത്ത് ദിവസത്തോളം ഇരുട്ടില്‍ കഴിഞ്ഞത്.
കഴിഞ്ഞദിവസമാണ് വൈദ്യുതി പുന:സ്ഥാപിച്ചത്. പക്ഷേ ഇത് ഫലപ്രദമല്ലെന്ന് നാട്ടുകാര്‍ പറയുന്നു. മഞ്ചേശ്വരം എം.എല്‍.എ. എ. കെ.കെ. എം അഷ്റഫും വില്ലേജ് ഓഫിസറും മാത്രമാണ് സ്ഥലം സന്ദര്‍ശിച്ചിട്ടുള്ളതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉന്നത ഉദ്യോസ്ഥര്‍ ഇതുവരെ സ്ഥലം സന്ദര്‍ശിക്കാത്തതില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധമുണ്ട്.