മഞ്ചേശ്വരം ബാക്രവയലില്‍ ഭൂമി വീണ്ടും പിളര്‍ന്നു; റോഡ് രണ്ടായി മുറിഞ്ഞു
കഴിഞ്ഞ കാലവര്‍ഷത്തില്‍ ഭൂമി ചെറുതായി പിളരുന്നത് കാരണം സമീപത്തെ കുടുംബാംഗങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു;
By : Online correspondent
Update: 2025-07-18 05:56 GMT
മഞ്ചേശ്വരം: ബാക്രവയല്‍ കജെയില്‍ ഭൂമി വീണ്ടും പിളര്‍ന്നു. റോഡ് രണ്ടായി മുറിഞ്ഞു. തെങ്ങ് മറിഞ്ഞു വീണു. വെള്ളിയാഴ്ച രാവിലെയാണ് കജെയില്‍ ഭൂമി പിളര്‍ന്ന നിലയിലും റോഡ് രണ്ടായി മുറിഞ്ഞ നിലയിലും നാട്ടുകാര്‍ കണ്ടത്. സമീപത്തെ ഒരു തെങ്ങ് മറിഞ്ഞു വീണിട്ടുണ്ട്.
കഴിഞ്ഞ കാലവര്‍ഷത്തില്‍ ഭൂമി ചെറുതായി പിളരുന്നത് കാരണം ഇവിടെ താമസിച്ചിരുന്ന ആയിഷ, അവമ്മ, അഹമ്മദ് കുഞ്ഞി എന്നിവരെ മാറ്റി താമസിപ്പിച്ചിരുന്നു. വിവരമറിഞ്ഞ് ഉച്ചയോടെ ഉന്നത ഉദ്യേഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തും.