മംഗളൂരുവില്‍ 2 തോക്കുകളും ബുള്ളറ്റുകളുമായി മയക്കുമരുന്ന് കേസിലെ പ്രതികളായ 2 കാസര്‍കോട് സ്വദേശികള്‍ അറസ്റ്റില്‍; കാര്‍ കസ്റ്റഡിയില്‍
By : Online correspondent
Update: 2025-03-14 04:11 GMT
കാസര്‍കോട്: മംഗളൂരു കൊണാജെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന കാസര്‍കോട് സ്വദേശികള്‍ രണ്ട് തോക്കുകളും ബുള്ളറ്റുകളുമായി പൊലീസ് പിടിയിലായി. മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
കാസര്‍കോട് ഭീമനടി സ്വദേശി നൗഫല്‍ (38), കാസര്‍കോട് പൈവളികെ സ്വദേശി മന്‍സൂര്‍(36) എന്നിവരെയാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച സ്‌കോര്‍പിയോ കാര്‍ പൊലീസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ രണ്ട് തോക്കുകള്‍, നാല് ബുള്ളറ്റുകള്‍, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവ കണ്ടെടുത്തു.