യുവാവ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

ദേളി കുന്നുപാറയിലെ ദാമോദരന്റെ മകന്‍ ധനുഷ് ആണ് മരിച്ചത്;

Update: 2025-08-12 06:14 GMT

മേല്‍പ്പറമ്പ്: യുവാവിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദേളി കുന്നുപാറയിലെ ദാമോദരന്റെ മകന്‍ ധനുഷ്(21) ആണ് മരിച്ചത്. പന്തല്‍ പണിക്കാരനാണ്. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ വീടിന്റെ മുകള്‍ നിലയിലെ മുറിയിലാണ് ധനുഷിനെ മരിച്ച നിലയില്‍ കണ്ടത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ ഉണരാതിരുന്നതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.

മേല്‍പ്പറമ്പ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ധനുഷിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആത്മഹത്യക്കുള്ള കാരണം വ്യക്തമായിട്ടില്ല. മാതാവ്: ഗീത. സഹോദരങ്ങള്‍: ദീക്ഷിത്, ദിവ്യ.

Similar News