6 കിലോ കഞ്ചാവ് കടത്തി; യുവാവിന് 3 വര്‍ഷം കഠിനതടവും 3000 രൂപ പിഴയും
തലശ്ശേരി കസ്റ്റംസ് ഓഫീസിന് സമീപത്തെ കെ.വി അര്‍ഷാദിനാണ് ശിക്ഷ വിധിച്ചത്;
കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവുമായി പിടിയിലായ യുവാവിന് കോടതി മൂന്നുവര്‍ഷം കഠിനതടവും 3000 രൂപ പിഴയും വിധിച്ചു. തലശ്ശേരി കസ്റ്റംസ് ഓഫീസിന് സമീപത്തെ കെ.വി അര്‍ഷാദിനാ(28)ണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി(രണ്ട്) ജഡ് ജി കെ പ്രിയ ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം അധികതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു.
കേസിലെ രണ്ടും മൂന്നും പ്രതികളായ എന്‍.കെ സല്‍മാന്‍, മുഹമ്മദ് ഷെരീഫ് എന്നിവര്‍ ഒളിവിലാണ്. 2000 ജൂണ്‍ രണ്ടിന് രാവിലെ അഞ്ചുമണിക്കാണ് അന്നത്തെ കുമ്പള ഇന്‍സ്പെക്ടര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നോവ കാറില്‍ കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവ് പിടികൂടിയത്. കാറും പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റിലായ പ്രതികള്‍ റിമാണ്ടിലാവുകയും ചെയ്തു. തുടര്‍ന്ന് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം നല്‍കിയത് ഇന്‍സ്പെക്ടര്‍ പി പ്രമോദാണ്.