കടം നല്‍കിയ പണം തിരികെ നല്‍കാത്തതിന് യുവാവിന് നേരെ അക്രമം
ബേവിഞ്ച മുണ്ടംകുളം അബ്ദുല്ലയുടെ മകന്‍ എം കബീര്‍ ആണ് അക്രമത്തിനിരയായത്;
By : Online correspondent
Update: 2025-11-19 05:36 GMT
കാസര്‍കോട്: കടം നല്‍കിയ പണം തിരികെ നല്‍കാത്തതിന് യുവാവിന് നേരെ അക്രമം. ബേവിഞ്ച മുണ്ടംകുളം അബ്ദുല്ലയുടെ മകന്‍ എം കബീര്‍ (43) ആണ് അക്രമത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് ചെര്‍ക്കളയിലെ മുജീബ് റഹ്‌മാനെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു.
കഴിഞ്ഞദിവസം മധൂര്‍ എസ്. പി നഗറില്‍ വെച്ചാണ് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കബീറിനെ മുജീബ് റഹ്‌മാന്‍ തടഞ്ഞുനിര്‍ത്തി കൈകൊണ്ട് അടിക്കുകയും ഷര്‍ട്ട് വലിച്ച് കീറി നിലത്തിട്ട് ചവിട്ടുകയും ചെയ്തത്. മുജീബിന്റെ അക്രമത്തില്‍ നിന്നും സ്‌കൂട്ടറില്‍ രക്ഷപ്പെട്ട കബീറിനെ മുജീബ് കാറില്‍ പിന്തുടര്‍ന്ന് വഴിയില്‍ തടഞ്ഞുനിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.