ചെര്‍ക്കളയില്‍ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ ചീട്ടുകളി; 14 പേര്‍ അറസ്റ്റില്‍

ഒരു ലക്ഷത്തോളം രൂപയും പിടിച്ചെടുത്തു;

Update: 2025-11-17 06:10 GMT

ചെര്‍ക്കള : ചെര്‍ക്കളയില്‍ ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ചീട്ടുകളിക്കുകയായിരുന്ന 14 പേരെ പൊലീസ് പിടികൂടി. ഒരു ലക്ഷത്തോളം രൂപയും ഇവരില്‍ നിന്നും പിടിച്ചെടുത്തു. വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ കെ.പി ഷൈനും സംഘവും ചേര്‍ന്നാണ് ചീട്ടുകളിക്കാരെ പിടികൂടിയത്. ചെര്‍ക്കളയില്‍ സ്റ്റാര്‍ ജനറല്‍ ട്രേഡിങ് കമ്പനി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിലെ മുറിക്കുള്ളില്‍ വെച്ച് ചീട്ടുകളിക്കുകയായിരുന്നു സംഘം.

ദേലമ്പാടി പരപ്പയിലെ മൊയ്തു (50), മധൂരിലെ കെ.എം താഹിര്‍(28), പി ഇല്യാസ് (43), ഇച്ചിലമ്പാടിയിലെ രതീഷ് (32), ബേക്കൂറിലെ അബൂബക്കര്‍ സിദ്ദീഖ് (28), കോട്ടക്കണ്ണി പള്ളി ക്വാട്ടേഴ്സിലെ പി.എം ഷാനവാസ്(35), അടുക്കത്ത് ബയലിലെ അനില്‍ കുമാര്‍(38), ചെര്‍ക്കളയിലെ ജാഫര്‍ (47), ദേലമ്പാടിയിലെ കെ.എച്ച് അഷറഫ് (31), ബേക്കല്‍ കല്ലിങ്കാലിലെ പി ഫൈസല്‍(53), കര്‍ണ്ണാടക ബണ്ട്വാളിലെ അബ്ദുല്‍ അസീസ് (39), കയ്യാര്‍ ഒബ്രളയിലെ സമീര്‍ മുഹമ്മദ് (35), കാസര്‍കോട് തെരുവത്തെ സര്‍ഫ്രാസ് ഷെയ്ക്ക് (35), ചെങ്കള പൊവ്വലിലെ കെ.എം ജമാല്‍ (39) എന്നിവരെയാണ് പൊലീസ് സംഘം പിടികൂടിയത്.

കളിക്കളത്തില്‍ നിന്നും 93,500 രൂപയും പിടിച്ചെടുത്തു. ചീട്ടുകളി പിടികൂടിയ സംഘത്തില്‍ ഇന്‍സ്പെക്ടര്‍ക്കൊപ്പം എസ്.ഐ മാരായ എ.എന്‍ സുരേഷ് കുമാര്‍, സഫ് വാന്‍, ഡ്രൈവര്‍ സജീഷ്, ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷല്‍ സ്‌ക്വാഡിലെ സുജീഷ്, ലവനീഷ്, ജിതിന്‍ മുരളി, മിഥുന്‍, ദീപന്‍ എന്നിവരും ഉണ്ടായിരുന്നു.

Similar News