എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍
മൊഗ്രാല്‍ പുത്തൂര്‍ എടച്ചേരിയില്‍ എം മുഹമ്മദ് ഹനീഫ, അറഫാത്ത് നഗറിലെ കെ.എം ഷംസുദ്ദീന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്;
By : Online correspondent
Update: 2025-11-18 05:13 GMT
കാസര്‍കോട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. മൊഗ്രാല്‍ പുത്തൂര്‍ എടച്ചേരിയില്‍ എം മുഹമ്മദ് ഹനീഫ (28), അറഫാത്ത് നഗറിലെ കെ.എം ഷംസുദ്ദീന്‍ (33) എന്നിവരെയാണ് കാസര്‍കോട് എസ് ഐ നിധിന്‍ രാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇവരില്‍ നിന്നും 0.46 ഗ്രാം എം.ഡി.എം.എയും 11.53 ഗ്രാം കഞ്ചാവും പിടികൂടി. പട്രോളിങ് നടത്തുന്നതിനിടയില്‍ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കളെ പിന്തുടര്‍ന്നു പിടികൂടി ദേഹ പരിശോധന നടത്തിയപ്പോഴാണ് ഇവരുടെ കയ്യില്‍ നിന്നും മയക്കുമരുന്നുകള്‍ കണ്ടെത്തിയത്.