ലക്ഷങ്ങളുടെ പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍; കുടുങ്ങിയത് വാഹന പരിശോധനയ്ക്കിടെ
മധൂര്‍ ഹിദായത്ത് നഗര്‍ സ്വദേശി അബൂബക്കര്‍ സിദ്ദീഖ് ആണ് പിടിയിലായത്;
By : Online correspondent
Update: 2025-10-20 07:42 GMT
കാസര്‍കോട്: വാഹന പരിശോധനക്കിടയില്‍ ലക്ഷങ്ങള്‍ വിലവരുന്ന നിരോധിത ലഹരി വസ്തുക്കള്‍ കാസര്‍കോട് പൊലീസ് പിടികൂടി. പുത്തൂര്‍ കുന്നില്‍ നീര്‍ച്ചാലില്‍ വെച്ചാണ് കാറില്‍ കടത്താന്‍ ശ്രമിച്ച ലഹരി വസ്തുക്കള്‍ പിടികൂടിയത്. മധൂര്‍ ഹിദായത്ത് നഗര്‍ സ്വദേശി അബൂബക്കര്‍ സിദ്ദീഖ്(34) ആണ് പിടിയിലായത്.
25,236 പാക്കറ്റ് ലഹരി ഉല്‍പ്പന്നങ്ങളാണ് പിടിച്ചത്. ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരം കാസര്‍കോട് എ.എസ്.പി ഡോ. എം. നന്ദഗോപന്റെ മേല്‍നോട്ടത്തില്‍ കാസര്‍കോട് സബ് ഇന്‍സ്‌പെക്ടര്‍ അന്‍സാര്‍ എന്‍, എസ്.സി.പി.ഒ ലിനീഷ്, സി.പി.ഒ രമേശ്, ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് ലഹരിവസ്തുക്കള്‍ പിടിച്ചത്.