1.76 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

മുട്ടത്തൊടി ഇസത്ത് നഗറിലെ ബദറുദ്ദീന്‍ എന്ന കാലിയാ ബദറുവിനെയാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്;

Update: 2025-10-25 05:07 GMT

കാസര്‍കോട് : 1.76 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തൊടി ഇസത്ത് നഗറിലെ ബദറുദ്ദീന്‍ എന്ന കാലിയാ ബദറു(16)വിനെയാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം ഇസത്ത് നഗറിലെത്തിയപ്പോള്‍ പൊലീസ് വാഹനം കണ്ട് ബദറുദ്ദീന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു.

ഇതോടെ പൊലീസ് യുവാവിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. യുവാവിന്റെ കയ്യിലുണ്ടായിരുന്ന സഞ്ചി പരിശോധിച്ചപ്പോഴാണ് എം.ഡി.എം.എ കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ വില്‍പനയ്ക്കായി കൊണ്ടുവന്നതാണെന്നാണ് മൊഴി നല്‍കിയത്.

Similar News