താലൂക്ക് ഓഫീസിന് സമീപത്തെ ട്രാഫിക്ക് പോയിന്റ് കൂടാരം വാഹനമിടിച്ച് തകര്‍ന്ന നിലയില്‍
കാസര്‍കോട്: അജ്ഞാത വാഹനമിടിച്ച് കാസര്‍കോട് താലൂക്ക് ഓഫീസിന് സമീപത്തെ ട്രാഫിക് പോയിന്റ് കൂടാരം തകര്‍ന്ന നിലയില്‍. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമെന്ന് കരുതുന്നു. ദിവസേന നൂറുക്കണക്കിന് വാഹനങ്ങള്‍ പോകുന്ന പ്രധാന റോഡിലെ ട്രാഫിക് പോയിന്റാണിത്. നേരത്തേ പൊലീസുകാരായിരുന്നു വാഹനങ്ങളെ നിയന്ത്രിച്ചിരുന്നത്. ഏതാനും വര്‍ഷം മുമ്പാണ് നഗരസഭയുടെ സഹകരണത്തോടെ ഇവിടെ ഓട്ടോമാറ്റിക് സംവിധാനത്തില്‍ ട്രാഫിക് സിഗ്‌നല്‍ സ്ഥാപിച്ചത്. സിഗ്‌നല്‍ സംവിധാനം തകരാറിലാവുമ്പോള്‍ ട്രാഫിക്ക് പോലീസുകാര്‍ എത്തി ട്രാഫിക്ക് നിയന്ത്രിക്കുന്നു. വെയിലും മഴയും കൊള്ളാതിരിക്കാനാണ് ട്രാഫിക്ക് പോയിന്റിന് താഴെ കൂടാരം സ്ഥാപിച്ചത്. ഇതാണ് വാഹനമിടിച്ച് തകര്‍ന്നത്.