ബസില്‍ നിന്നിറങ്ങുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ് യുവാവിന് ഗുരുതരം

കുണ്ടംകുഴി ഗോകുലയിലെ കൃഷ്ണ നിവാസില്‍ പി ആദിത്യനാണ് പരിക്കേറ്റത്;

Update: 2025-07-21 06:10 GMT

പൊയിനാച്ചി: ബസില്‍ നിന്നിറങ്ങുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കുണ്ടംകുഴി ഗോകുലയിലെ കൃഷ്ണ നിവാസില്‍ പി ആദിത്യ(22)നാണ് പരിക്കേറ്റത്. ബന്തടുക്ക-കാഞ്ഞങ്ങാട് റൂട്ടിലോടുന്ന സ്വകാര്യബസില്‍ കുണ്ടംകുഴിയില്‍ നിന്നാണ് ആദിത്യന്‍ കയറിയത്.

ബസ് പൊയിനാച്ചി ടൗണിലെത്തിയപ്പോള്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ആദിത്യന്‍ തെറിച്ചുവീഴുകയായിരുന്നു. ആദിത്യനെ സാരമായ പരിക്കുകളോടെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുസംബന്ധിച്ച ആദിത്യന്‍ നല്‍കിയ പരാതിയില്‍ ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Similar News