മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു
മരിച്ചത് ചെട്ടുംകുഴി സ്വദേശിയും അണങ്കൂരിലെ ഓറഞ്ച് അസോസിയേറ്റിലെ ജീവനക്കാരനുമായ റിയാസ്;
By : Online correspondent
Update: 2025-09-06 06:14 GMT
കാസര്‍കോട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെട്ടുംകുഴി സ്വദേശിയും അണങ്കൂരിലെ ഓറഞ്ച് അസോസിയേറ്റിലെ ജീവനക്കാരനുമായ റിയാസ്(33) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് 5 ദിവസം മുമ്പാണ് വിദ്യാനഗറിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു മരണം. മയ്യത്ത് രാവിലെ ചെട്ടുംകുഴി ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. അബ്ദുല്‍ റഹ്‌മാന്റെ മകനാണ്. ഭാര്യ: നിലോഫര്‍ ബാനു. മക്കള്‍: ഇസ, ഐസ.