പൊയിനാച്ചിയിലെ തട്ടുകടയില്‍ ചായ കുടിക്കുകയായിരുന്ന യുവാവിന്റെ തലക്ക് ഹെല്‍മറ്റ് കൊണ്ട് അടിച്ചതായി പരാതി
അക്രമത്തില്‍ സാരമായി പരിക്കേറ്റ യുവാവിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.;
പൊയിനാച്ചി: പൊയിനാച്ചിയിലെ തട്ടുകടയില്‍ ചായ കുടിക്കുകയായിരുന്ന യുവാവിന്റെ തലക്ക് ഹെല്‍മറ്റ് കൊണ്ട് അടിച്ചതായി പരാതി. ചോയിച്ചിങ്കാലിലെ മുഹമ്മദ് സാബിതി(18)നാണ് അക്രമത്തില്‍ പരിക്കേറ്റത്. സാബിത്തിന്റെ പരാതിയില്‍ ബെണ്ടിച്ചാലിലെ ആഷിക്ക്, കൂളിക്കുന്നിലെ ജാസിം, ഷുഹൈബ് എന്നിവര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30 മണിയോടെയാണ് സംഭവം. പൊയിനാച്ചിയിലെ ഫാമിലി തട്ടുകടയില്‍ സാബിത്ത് ചായ കുടിച്ചുകൊണ്ടിരിക്കുന്നതിനിടെ അവിടെ എത്തിയ പ്രതികളിലൊരാള്‍ കൈകൊണ്ട് ആംഗ്യം കാണിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത സാബിത്തിന്റെ തലക്ക് ഹെല്‍മറ്റ് കൊണ്ടും മുഖത്ത് കൈകൊണ്ടു് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. അക്രമത്തില്‍ സാരമായി പരിക്കേറ്റ സാബിത്തിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.