കാറില്‍ കടത്തിയ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

Update: 2025-07-02 09:05 GMT

കാസര്‍കോട്: കാറില്‍ കടത്തിയ 16.8 ഗ്രാം എം.ഡി.എം.എയും 2.1 ഗ്രാം കഞ്ചാവുമായി യുവാവിനെ വിദ്യാനഗര്‍ സി.ഐ. യു.പി. വിപിനും സംഘവും അറസ്റ്റുചെയ്തു. ഇന്നലെ ഉച്ചക്ക് പന്നിപ്പാറയില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് എം.ഡി.എം.എയും കഞ്ചാവും പിടിച്ചത്. അണങ്കൂര്‍ തുരുത്തി സ്വദേശിയും സിറ്റിസണ്‍ നഗര്‍ തൈവളപ്പില്‍ താമസക്കാരനുമായ ടി.എം. അബൂബക്കര്‍ സിദ്ദിഖ് (27) ആണ് അറസ്റ്റിലായത്. കാര്‍ കസ്റ്റഡിയിലെടുത്തു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രദീപ് കുമാര്‍, നാരായണന്‍, പ്രശാന്ത്, ഡ്രൈവര്‍ മനോജ് എന്നിവരും ഡാന്‍സാഫ് ടീം അംഗങ്ങളായ രജീഷ്, നിജിന്‍ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു. സിദ്ദിഖ് നേരത്തെയും ഇത്തരം കേസുകളില്‍ പെട്ടയാളാണെന്ന് പൊലീസ് പറഞ്ഞു.

Similar News