സ്‌കൂട്ടറിന് പിറകില്‍ ഓട്ടോറിക്ഷ ഇടിച്ച് സ്ത്രീക്ക് ഗുരുതരം

നെക്രാജെ ചന്ദ്രംപാറയിലെ ഹസീനയ്ക്കാണ് പരിക്കേറ്റത്;

Update: 2025-07-21 06:19 GMT

ചട്ടഞ്ചാല്‍: സ്‌കൂട്ടറിന് പിറകില്‍ ഓട്ടോറിക്ഷ ഇടിച്ച് സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. നെക്രാജെ ചന്ദ്രംപാറ ഹൗസിലെ ഹസീന(42)യ്ക്കാണ് പരിക്കേറ്റത്. കാനത്തുംകുണ്ടില്‍ വെച്ച് സ്‌കൂട്ടറിന് പിറകില്‍ ഓട്ടോയിടിക്കുകയായിരുന്നു. ഇതോടെ ഹസീന സ്‌കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണു.

അപകടത്തില്‍ തലയ്ക്കും മറ്റും പരിക്കേറ്റ ഹസീനയെ ചെങ്കള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഹസീനയുടെ പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു.

Similar News