മുന്നാട്ട് യുവതിയെ കടയ്ക്കകത്ത് കയറി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി: നില അതീവ ഗുരുതരം
സംഭവവുമായി ബന്ധപ്പെട്ട് തമിഴ് നാട് സ്വദേശി ശ്യാമാമൃതത്തെ ബേഡകം പൊലീസ് കസ്റ്റഡിയിലെടുത്തു;
ബേഡകം: മുന്നാട്ട് യുവതിയെ കടയ്ക്കകത്ത് കയറി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്നാട് മണ്ണടുക്കയിലെ സരിത(30)യെ ആണ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് തമിഴ് നാട് സ്വദേശി ശ്യാമാമൃതത്തെ ബേഡകം പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. തൊട്ടടുത്ത് ഫര്‍ണിച്ചര്‍ കട നടത്തുന്ന ശ്യാമാമൃതം കട ഒഴിയണമെന്ന് സരിതയോട് ആവശ്യപെട്ടിരുന്നു. ഇതിന് വിസമ്മതിച്ചതിലുള്ള വൈരാഗ്യമാണ് കടയില്‍ കയറി തീ കൊളുത്താന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ സരിതയുടെ നില ഗുരുതരമായി തുടരുകയാണ്.