കാറില്‍ കടത്തിയ 181 ലിറ്റര്‍ മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

By :  Sub Editor
Update: 2025-07-09 07:22 GMT

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 181.44 ലിറ്റര്‍ മദ്യവുമായി രണ്ട് പേരെ എക്‌സൈസ് സംഘം പിടികൂടി. കെ.എ 15 എന്‍ 2105 ഹുണ്ടായി ക്രെറ്റാ കാറില്‍ കടത്തിയ മദ്യമാണ് മേല്‍പ്പറമ്പ് കൊപ്പലില്‍ വെച്ച് പിടികൂടിയത്. ചാവക്കാട് എടക്കര പുന്നയൂരില്‍ അന്‍സിഫ് എ.എച്ച് (38), ചന്ദ്രശേഖര (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിഷ്ണുപ്രകാശും സംഘവുമാണ് മദ്യവുമായി പ്രതികളെ പിടികൂടിയത്. സംഘത്തില്‍ അസി. എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡുമാരായ ശ്രീനിവാസന്‍, പ്രമോദ് കുമാര്‍ വി., പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് അജീഷ് സി., സി.ഇ.ഒമാരായ മഞ്ജുനാഥന്‍ വി., രാജേഷ് പി., ഷിജിത്ത് വി.വി, അതുല്‍ ടി.വി എന്നിവരും ഉണ്ടായിരുന്നു.

Similar News