കുഡ് ലു ശാസ്ത നഗറില്‍ വീടിന്റെ അടുക്കള ഭാഗത്തെ വാതില്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു
കവര്‍ച്ച നടന്നത് ശാസ്താ നഗര്‍ ഇല്യാസ് മന്‍സിലിലെ നബീസയുടെ വീട്ടില്‍;
By : Online correspondent
Update: 2025-04-22 05:52 GMT
കാസര്‍കോട്: കുഡ് ലു ശാസ്ത നഗറില്‍ വീടിന്റെ അടുക്കളഭാഗത്തെ വാതില്‍ കുത്തിത്തുറന്ന് ഒരു പവന്‍ സ്വര്‍ണവും 22,000 രൂപയും കവര്‍ച്ച ചെയ്തതായി പരാതി. ശാസ്താ നഗര്‍ ഇല്യാസ് മന്‍സിലിലെ നബീസയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
ഞായറാഴ്ച വൈകിട്ട് ആറുമണിക്കും തിങ്കളാഴ്ച വൈകിട്ട് അഞ്ചരമണിക്കും ഇടയിലുള്ള സമയത്തായിരുന്നു മോഷണം എന്നാണ് പരാതിയില്‍ പറയുന്നത്. കിടപ്പുമറിയിലെ അലമാര കുത്തിപ്പൊളിച്ചാണ് കവര്‍ച്ച നടത്തിയത്. നബീസയുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.