ജി.വി.എച്ച്.എസ്.എസ് നെല്ലിക്കുന്ന് ഗേള്‍സില്‍ സംഘടിപ്പിച്ച കൗമാര സൗഹൃദ ആരോഗ്യ ദിനത്തില്‍ വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എം സ്‌നേഹ പരിശീലന ക്ലാസ് നല്‍കുന്നു
കാസര്‍കോട്്: മുളിയാര്‍ ബ്ലോക്കിന് കീഴില്‍ ,കാസറഗോഡ് ജനറല്‍ ആശുപത്രി കൗമാര സൗഹൃദ ആരോഗ്യ കേന്ദ്രം, ജി.വി.എച്ച്.എസ്.എസ് ഗേള്‍സ് നെല്ലിക്കുന്ന് എന്നിവയുടെ ആഭിമുഖ്യത്തില്‍ വിമുക്തി മിഷനുമായി സഹകരിച്ച് ജി.വി.എച്ച്.എസ്.എസ് ഗേള്‍സ് നെല്ലിക്കുന്ന് സ്‌കൂളില്‍ കൗമാര സൗഹൃദ ആരോഗ്യ ദിനം സംഘടിപ്പിച്ചു. നഗരസഭാ കൗണ്‍സിലര്‍ കെ വീണാ കുമാരി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക അനസൂയ അധ്യക്ഷത വഹിച്ചു. വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എം സ്‌നേഹ കൗമാരക്കാര്‍ക്കായി ജീവിത നൈപുണ്യ പരിശീലന ക്ലാസ് നല്‍കി. ജനറല്‍ ആശുപത്രി കൗമാര ആരോഗ്യ കൗണ്‍സിലര്‍ ശരണ്യ കെ എം സ്വാഗതവും അധ്യാപിക പ്രീത് നന്ദിയും പറഞ്ഞു.