കാണാതായ യുവാവ് തൂങ്ങിമരിച്ച നിലയില്‍
കുമ്പള ശാന്തിപ്പള്ളത്തെ പരേതനായ വിജയന്റെയും വിമലയുടെയും മകന്‍ വിനയകുമാര്‍ ആണ് മരിച്ചത്;
By : Online correspondent
Update: 2025-10-27 06:14 GMT
കാസര്‍കോട് : കാണാതായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള ശാന്തിപ്പള്ളത്തെ പരേതനായ വിജയന്റെയും വിമലയുടെയും മകന്‍ വിനയകുമാര്‍(44)ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് വിനയകുമാറിനെ വീട്ടില്‍ നിന്ന് കാണാതായത്. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവില്‍ കുണ്ടങ്കാരടുക്ക ഐ.എച്ച്.ആര്‍.ഡി കോളനിക്ക് സമീപത്തെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൂലി തൊഴിലാളിയായിരുന്നു.
ഭാര്യ : ഭവാനി. മക്കള്‍ : ഹര്‍ഷ, വര്‍ഷ. സഹോദരങ്ങള്‍ : വിനോദ്, വിനീത്, വീണ. കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.