ചെങ്കളയിലെ പൗരപ്രമുഖനും ഹൈദ്രോസ് ജുമാ മസ്ജിദ് ട്രഷററുമായിരുന്ന എം.എ മഹമൂദ് ഹാജി മുനമ്പത്ത് അന്തരിച്ചു
രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു;
By : Online correspondent
Update: 2025-10-29 05:18 GMT
ചെര്‍ക്കള: ചെങ്കളയിലെ പൗരപ്രമുഖനും ദീര്‍ഘകാലം ചെങ്കള ഹൈദ്രോസ് ജുമാ മസ്ജിദ് ട്രഷററുമായിരുന്ന എം.എ മഹമൂദ് ഹാജി മുനമ്പത്ത് (84) അന്തരിച്ചു. ചൊവ്വാഴ്ച രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വീട്ടിലെത്തിച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: ആയിഷ. മക്കള്‍: എം.എ മുസ്താക് അലി, എം.എ മുനീര്‍, എം.എ നിസാര്‍, എം.എ സുമയ്യ. മരുമക്കള്‍: ഹാറൂണ്‍ ഷാ കോട്ടിക്കുളം, സുഹറ പുത്തൂര്‍, റമീസ, ആരിഫ കീഴൂര്‍. സഹോദരങ്ങള്‍: പരേതരായ എം.എ കുഞ്ഞാമു ഹാജി, എം.എ മൊയ്തീന്‍ കുഞ്ഞി ഹാജി, എം.എ മുഹമ്മദ് കുഞ്ഞി ഹാജി, എം.എ അബൂബക്കര്‍ ഹാജി, സൈനബ മേനം, ആസ്യമ്മ ചെങ്കള, നബീസ പട്ള.