ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്ന് 9 പവന്‍ സ്വര്‍ണ്ണം കവര്‍ന്നതായി പരാതി
പെര്‍മുദ പെരിയടുക്ക മഞ്ചോടിയിലെ ഷെരീഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്;
By : Online correspondent
Update: 2025-10-27 06:40 GMT
കാസര്‍കോട് : ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്ന് 9 പവന്‍ സ്വര്‍ണ്ണം കവര്‍ന്നതായി പരാതി. പെര്‍മുദ പെരിയടുക്ക മഞ്ചോടിയിലെ ഷെരീഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീടിന്റെ മുന്‍വശത്തെ ഇരുമ്പ് ഗ്രില്‍ കുത്തിതുറന്ന് അകത്തുകടന്ന് അലമാരയുടെ പൂട്ട് തകര്‍ത്താണ് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നത്.
അലമാരയില്‍ നിന്ന് വസ്ത്രങ്ങള്‍ വാരി വലിച്ചിട്ട നിലയിലാണ്. സംഭവ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഷെരീഫിന്റെ ഭാര്യ റുക്സാനയും രണ്ട് മക്കളും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. രണ്ട് ദിവസം മുമ്പ് ഇവര്‍ ബന്ധുവീട്ടില്‍ പോയിരുന്നു. ഞായറാഴ്ച വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. റുക്സാനയുടെ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.