തെക്കില്‍ പാലത്തിന് സമീപം കഞ്ചാവുമായി തമിഴ് നാട് സ്വദേശി പിടിയില്‍

തെങ്കാശി അലങ്കുളത്തെ ഐ ശക്തിവേലിനെയാണ് അറസ്റ്റ് ചെയ്തത്‌;

Update: 2025-08-14 04:56 GMT

ചട്ടഞ്ചാല്‍: തെക്കില്‍ പാലത്തിന് സമീപം 2.60 ഗ്രാം കഞ്ചാവുമായി തമിഴ് നാട് സ്വദേശി പിടിയില്‍. തമിഴ് നാട് തിരുനെല്‍വേലി തെങ്കാശി അലങ്കുളത്തെ ഐ ശക്തിവേലിനെ(35)യാണ് മേല്‍പ്പറമ്പ് എസ്.ഐ വി.കെ അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

തെക്കില്‍ പാലത്തിന് സമീപം സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ശക്തിവേലിനെ പൊലീസ് പരിശോധിച്ചപ്പോഴാണ് ഷര്‍ട്ടിന്റെ കീശയില്‍ നിന്ന് കഞ്ചാവ് പൊതി കണ്ടെടുത്തത്.

Similar News