എരിഞ്ഞിപ്പുഴയില്‍ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

Update: 2024-12-28 11:07 GMT

കാസര്‍കോട് ; കാനത്തൂര്‍ എരിഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികൾ മുങ്ങി മരിച്ചു. എരിഞ്ഞിപ്പുഴയിലെ സിദ്ദിഖിന്റെ മകന്‍ റിയാസ് (17) . എരഞ്ഞിപ്പുഴ സ്വദേശികളായ അഷ്റഫിന്റെ മകന്‍ യാസിന്‍ (13), മജീദിന്റെ മകന്‍ സമദ് (13) എന്നിവരാണ് മരിച്ചത്. മൂന്ന് പേരും ബന്ധുക്കളാണ്.  ഇന്ന് ഉച്ചയോടെയാണ് സംഭവം.  

Similar News