തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

പിലിക്കോട് വയലിലെ പി മാധവി ആണ് മരിച്ചത്;

Update: 2025-11-10 05:46 GMT

കാഞ്ഞങ്ങാട്: തീപൊള്ളലേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പിലിക്കോട് വയലിലെ പി മാധവി(73) ആണ് മരിച്ചത്. നവംബര്‍ രണ്ടിന് വൈകിട്ടാണ് സംഭവം. മാധവി താമസിക്കുന്ന വീടിന്റെ പറമ്പില്‍ നിന്നാണ് തീപൊള്ളലേറ്റത്.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഞായറാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ചന്തേര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

Similar News