വീടിന്റെ ഓടിളക്കി അകത്ത് കടന്ന മോഷ്ടാവ് 30 കിലോ കുരുമുളകും അടക്കയും കവര്‍ന്നു
ബളാല്‍ കുഴിങ്ങാട് തട്ടിലെ എല്‍.കെ. ഖദീജയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്;
By : Online correspondent
Update: 2025-11-08 06:29 GMT
കാഞ്ഞങ്ങാട്: വീടിന്റെ ഓടിളക്കി അകത്ത് കടന്ന മോഷ്ടാവ് 30 കിലോ കുരുമുളകും അടക്കയും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കവര്‍ച്ച ചെയ്തതായി പരാതി. ബളാല്‍ കുഴിങ്ങാട് തട്ടിലെ എല്‍.കെ. ഖദീജ(58)യുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കഴിഞ്ഞ മാസം 17ന് വീട് അടച്ചിട്ട് കുടുംബം പുറത്തു പോയതായിരുന്നു.
കഴിഞ്ഞ ദിവസം തിരിച്ചെത്തി വീട് തുറന്ന് നോക്കിയപ്പോഴാണ് 30 കിലോ കുരുമുളക്, നാല് ചാക്ക് ഉണങ്ങിയ അടക്ക, എമര്‍ജന്‍സി ലൈറ്റ്, ഫോണ്‍, പണി സാധനങ്ങള്‍ എന്നിവ മോഷണം പോയതായി കണ്ടെത്തിയത്. സ്റ്റോര്‍ റൂമില്‍ നിന്നാണ് പണി സാധനങ്ങള്‍ മോഷണം പോയത്. ഖദീജയുടെ പരാതിയില്‍ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.