സംസ്ഥാനത്ത് ട്രെയിനിന് നേരെയുള്ള കല്ലേറ് വര്‍ധിക്കുന്നു; കാസര്‍കോട് ജില്ലയിലും പരിശോധന

റെയില്‍വെ പൊലീസും ആര്‍.പി.എഫുമാണ് സംയുക്ത പരിശോധന നടത്തിയത്;

Update: 2025-10-16 08:01 GMT

കാസര്‍കോട് : സംസ്ഥാനത്ത് ട്രെയിനിന് നേരെ കല്ലെറിയുന്ന സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ റെയില്‍വെ സ്റ്റേഷനുകളിലും പരിശോധന നടത്തി. കഴിഞ്ഞദിവസം രാത്രി റെയില്‍വെ പൊലീസും ആര്‍.പി.എഫുമാണ് സംയുക്ത പരിശോധന നടത്തിയത്. കാഞ്ഞങ്ങാട്, കോട്ടിക്കുളം, കളനാട് തുടങ്ങിയ സ്ഥലങ്ങളിലാണ് പട്രോളിംഗും പരിശോധനയും നടന്നത്.

ബുധനാഴ്ച വൈകിട്ട് അഞ്ചു മണിമുതല്‍ രാത്രി 10 മണിവരെ പരിശോധന നീണ്ടുനിന്നു. കാഞ്ഞങ്ങാട്, ബേക്കല്‍കോട്ട, കോട്ടിക്കുളം, കളനാട് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ എസ്.ഐ സനില്‍കുമാര്‍, ആര്‍.പി.എഫ് ഇന്‍സ്പെക്ടര്‍ ശശി, ഉദ്യോഗസ്ഥരായ വി.വി ശശിധരന്‍, ആര്‍ ശ്രീരാജ്, ജ്യോതിഷ് ജോസ് എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം കണ്ണൂരില്‍ ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ ഒരു യാത്രക്കാരന് പരിക്കേറ്റിരുന്നു.

Similar News