നെല്ലിക്കുന്ന് കടപുറത്ത് 2.7 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി വില്‍പ്പനക്കാരന്‍ അറസ്റ്റില്‍

അടുക്കത്ത് വയല്‍ കടപ്പുറത്തെ ബി. ബാലചന്ദ്രനെയാണ് റേഞ്ച് എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ എ.ബി.അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്;

Update: 2025-09-15 04:48 GMT

കാസര്‍കോട്: നെല്ലിക്കുന്ന് കടപുറത്ത് 2.7 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി വില്‍പ്പനക്കാരനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. അടുക്കത്ത് വയല്‍ കടപ്പുറത്തെ ബി. ബാലചന്ദ്ര(25)നെയാണ് കാസര്‍കോട് റേഞ്ച് എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ എ.ബി.അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ബാലചന്ദ്രന്‍ സ്ഥിരമായി മദ്യ വില്‍പ്പനകാരനാണെന്ന് എക്‌സൈസ് സംഘം പറഞ്ഞു.

രഹസ്യ വിവരത്തെ തുടര്‍ന്ന് അസിസ്റ്റന്റ് എക്‌സൈസ് ഗ്രേഡ് ഇന്‍സ്‌പെക്ടര്‍ ശ്രിനിവാസന്‍ പത്തില്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എ.വി. പ്രശാന്ത് കുമാര്‍, വി.ടി. ഷംഷുദ്ധീന്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.

Similar News