മൊഗ്രാല്‍പുത്തൂര്‍ ദേശീയപാതയില്‍ എക്‌സിറ്റ് പോയിന്റ് അടക്കുന്നതില്‍ പ്രതിഷേധം; പ്രവൃത്തി തടഞ്ഞു
മൊഗ്രാല്‍പുത്തൂര്‍ ദേശീയപാതയിലെ എക്‌സിറ്റ് പോയിന്റ് അടക്കുന്നതില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു
കാസര്‍കോട്: ദേശീയ പാതയില്‍ മൊഗ്രാല്‍പുത്തൂരിലെ എക്‌സിറ്റ് പോയിന്റ് അടക്കുന്നതില്‍ പ്രതിഷേധം. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവൃത്തി തടയുകയും ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം. ഇതേ തുടര്‍ന്ന് യു.എല്‍.സി.സി. അധികൃതരെത്തി ഇവിടുത്തെ പ്രവൃത്തി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കാസര്‍കോട് ഭാഗത്ത് നിന്ന് മംഗളൂരു ഭാഗത്തേക്ക് വരുമ്പോള്‍ മൊഗ്രാല്‍പുത്തൂര്‍ ടൗണില്‍ എത്തുന്നതിന് മുന്നോടിയായുള്ള എക്‌സിറ്റ് പോയിന്റാണ് അടക്കാനുള്ള ശ്രമം നടന്നത്. ഇത് പ്രദേശവാസികള്‍ക്ക് ദുരിതമാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവൃത്തി തടഞ്ഞത്. ഇവിടുത്തെ എക്‌സിറ്റ് പോയിന്റ് അടച്ചാല്‍ രണ്ടര കിലോമീറ്റര്‍ മുമ്പുള്ള സി.പി.സി.ആര്‍.ഐക്ക് സമീപത്തെ എക്‌സിറ്റ് പോയിന്റിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. സിദ്ദീഖ് ബേക്കല്‍, കെ.എ. അബ്ദുല്ല കുഞ്ഞി, പി.എം. കബീര്‍, എസ്.എം. നൂറുദ്ദീന്‍, കെ.ബി. അഷ്‌റഫ്, കുന്നില്‍ മുഹമ്മദ്, സീദു, എം.എ. നജീബ്, മഹമൂദ്, എസ്.എം. റഫീഖ്, അന്‍സാഫ്, ഇര്‍ഫാന്‍, ജമാല്‍, സി.പി. അബ്ദുല്ല, ഷഫീഖ് പി.ബി., സാഹിര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമരം.