കാസര്‍കോട്ടെ പ്രമുഖ വ്യാപാരി എ.കെ മുഹമ്മദ് അന്‍വര്‍ അന്തരിച്ചു

ഹൃദയാഘാതം മൂലം കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയിലായിരുന്നു അന്ത്യം;

Update: 2025-07-10 05:45 GMT

അടുക്കത്ത് ബയല്‍: കാസര്‍കോട് നഗരത്തിലെ പ്രമുഖ വ്യാപാരിയും എ.കെ ബ്രദേഴ്സ് മാനേജിംഗ് പാര്‍ട്ട് ണറുമായ അടുക്കത്ത് ബയല്‍ ഗുത്തു റോഡില്‍ എ.കെ മുഹമ്മദ് അന്‍വര്‍ (65) അന്തരിച്ചു. ഹൃദയാഘാതം മൂലം വ്യാഴാഴ്ച പുലര്‍ച്ചെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയിലായിരുന്നു അന്ത്യം. കാസര്‍കോട് പഴയ ബസ് സ്റ്റാന്റ്, എയര്‍ലൈന്‍സ് ജംഗ്ഷന്‍, തായലങ്ങാടി തുടങ്ങിയ ഇടങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന എ.കെ ബ്രദേഴ്സ് സ്ഥാപനങ്ങളുടെ പാര്‍ട്ട് ണറാണ്.

വലിയൊരു സുഹൃദ് വലയത്തിന് ഉടമയാണ്. അടുക്കത്ത് ബയലിലെ പരേതരായ എ.കെ അബ്ദുല്ലയുടെയും സി.പി താഹിറയുടെയും മകനാണ്.

ഭാര്യ: ഷാഹിദ. മക്കള്‍: ഫര്‍ഹത്ത് (എഞ്ചിനീയര്‍), അഹ് റാഫ് (ദുബായ്), ഫര്‍ഹീന്‍ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ബംഗളൂരു). മരുമക്കള്‍: ഷക്കീല്‍ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്), സാദിയ, അല്‍ഫാസ്. സഹോദരങ്ങള്‍: എ.കെ മന്‍സൂര്‍, എ.കെ റൗഫ്, എ.കെ റസിയ, എ.കെ ഫൗസിയ. ഖബറടക്കം വൈകിട്ട് അടുക്കത്ത് ബയല്‍ പഴയ ജുമാ മസ്ജിദ് അങ്കണത്തില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Similar News