വോട്ടിംഗ് മെഷീന്‍ അടക്കം പോളിംഗ് സാമഗ്രികള്‍ സ്‌ട്രോങ്ങ് റൂമുകളിലേക്ക് മാറ്റി

Update: 2025-12-02 08:44 GMT

വോട്ടിംഗ് മെഷീനുകള്‍ വെയര്‍ഹൗസില്‍ നിന്ന് സ്‌ട്രോങ്ങ് റൂമുകളിലേക്ക് മാറ്റുന്നു

കാസര്‍കോട്: കലക്ടറേറ്റിലെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെയര്‍ഹൗസ് തുറന്ന് തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ള പോളിംഗ് സാമഗ്രികള്‍ സ്‌ട്രോങ്ങ് റൂമുകളിലേക്ക് മാറ്റി തുടങ്ങി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറിന്റെ നേതൃത്വത്തിലാണ് സാമഗ്രികള്‍ സ്‌ട്രോങ്ങ് റൂമുകളിലേക്ക് മാറ്റിത്തുടങ്ങിയത്. വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് വെയര്‍ഹൗസ് തുറന്നത്. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഗോപകുമാര്‍, ഇ.വി.എം നോഡല്‍ ഓഫീസര്‍ ലിബു എസ്. ലോറന്‍സ്, ഇലക്ഷന്‍ ജൂനിയര്‍ സൂപ്രണ്ട് രാജീവ്, തദ്ദേശസ്വയംഭരണ സ്ഥാപന ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി ഹരിദാസ്, വിവിധ നിയോജക മണ്ഡലങ്ങളിലെ വരണാധികാരികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.


Similar News