കാസര്‍കോട് ജനറല്‍ ആസ്പത്രി അത്യാഹിത വിഭാഗത്തില്‍ സംഘട്ടനം; എട്ടുപേര്‍ക്കെതിരെ കേസ്
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ അത്യാഹിത വിഭാഗത്തിലും കോമ്പൗണ്ടിലും സംഘട്ടനത്തിലേര്‍പ്പെട്ട എട്ടുപേര്‍ക്കെതിരെ കേസ്. ഡോ. മുഹമ്മദ് നിസാറിന്റെ പരാതിയില്‍ ബാങ്കോട്ടെ പി.ടി ഷബീര്‍ അലി, കൊമ്പനടുക്കത്തെ പി. ജഗദീഷ് കുമാര്‍, കീഴൂരിലെ അഹമ്മദ് ഷാനവാസ്, കൊമ്പനടുക്കത്തെ സി.കെ അജീഷ്, കീഴൂര്‍ കടപ്പുറം സ്വദേശികളായ എം. കുഞ്ഞഹമ്മദ്, എം. അബ്ദുല്‍ ഷഫീര്‍, മുഹമ്മദ് അഫ്നാസ്, സെയ്ദ് അഫ്രീദ് എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് പൊലീസ് കേസെടുത്തത്. ഇന്നലെ രാത്രി 10.45 മണിയോടെയാണ് സംഭവം. നാട്ടില്‍ അടികൂടിയ സംഘം ആസ്പത്രിയിലെത്തിയ ശേഷവും പരസ്പരം അടി കൂടുകയായിരുന്നു. ഇത് ജനറല്‍ ആസ്പത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഡോക്ടര്‍മാരുടയും നഴ്സുമാരുടെയും ഡ്യൂട്ടി സംഘം തടസപ്പെടുത്തി.