പൊലീസ് സ്റ്റേഷനില്‍ നിന്ന് ചാടിയ പോക്‌സോ കേസ് പ്രതിയെ രണ്ട് മണിക്കൂറുകള്‍ക്കകം പിടികൂടി

Update: 2025-12-04 08:06 GMT

കാസര്‍കോട്: പൊലീസ് സ്റ്റേഷനില്‍ നിന്ന് ചാടിയ പോക്‌സോ കേസ് പ്രതിയെ രണ്ട് മണിക്കൂറുകള്‍ക്കകം പിടികൂടി. കുറ്റിക്കാട്ടില്‍ ഒളിച്ച നിലയിലാണ് കണ്ടെത്തിയത്. നെക്രാജെ കൊറക്കാനെയിലെ അശ്വത് (19) ആണ് പിടിയിലായത്. പോക്‌സോ കേസില്‍ കൂടുതല്‍ അന്വേഷണത്തിനായി കോടതി അശ്വതിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. അതിനിടെയാണ് സ്റ്റേഷനില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. പൊലീസ് അന്വേഷണത്തിനിടെ ആനബാഗിലുവിലെ കുറ്റിക്കാട്ടില്‍ ഒളിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചക്കാണ് സംഭവം. കോടതിയില്‍ നിന്ന് സ്റ്റേഷനിലെത്തിച്ച പ്രതിയെ ലോക്കപ്പിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് സ്റ്റേഷന് പുറത്തുള്ള ഇന്‍വസ്റ്റിഗേഷന്‍ റൂമിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് എ.എസ്.ഐയെ കബളിപ്പിച്ച് കടന്നുകളഞ്ഞത്.

Similar News