നടന്നുപോകുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച് പൊയിനാച്ചി സ്വദേശിക്ക് ഗുരുതര പരിക്ക്

പൊയിനാച്ചി പറമ്പ് കപ്പണക്കാലിലെ പി കമലാക്ഷനാണ് പരിക്കേറ്റത്;

Update: 2025-04-29 04:35 GMT

പൊയിനാച്ചി: റോഡരികിലൂടെ നടന്നുപോകുന്നതിനിടെ ഓട്ടോറിക്ഷയിടിച്ച് പൊയിനാച്ചി സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റു. പൊയിനാച്ചി പറമ്പ് കപ്പണക്കാലിലെ പി കമലാക്ഷ(49)നാണ് പരിക്ക്.

പറമ്പ് രാജീവ് ജി ഗ്രന്ഥാലയത്തിന് സമീപം റോഡരികിലൂടെ നടന്നുപോകുന്നതിനിടെ പിറകുവശത്തുനിന്ന് വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. കമലാക്ഷന്റെ വലതുകൈക്ക് പരിക്കേറ്റു. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ കൊളത്തൂര്‍ കൂവത്തൊട്ടിയിലെ ബാബുവിനെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു.

Similar News