മേല്‍പ്പറമ്പില്‍ മീന്‍ ലോറി തലകീഴായി മറിഞ്ഞു
മീന്‍ കയറ്റി മംഗളൂരുവില്‍ നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയാണ് മറിഞ്ഞത്;
By : Online correspondent
Update: 2025-11-13 05:29 GMT
ഉദുമ: മേല്‍പ്പറമ്പില്‍ മീന്‍ ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ബുധനാഴ്ച രാത്രി 7.30 മണിയോടെ മേല്‍പ്പറമ്പ് കെ.എസ്.ടി.പി റോഡിലാണ് അപകടമുണ്ടായത്. മീന്‍ കയറ്റി മംഗളൂരുവില്‍ നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയാണ് മറിഞ്ഞത്.
അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ലെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍പ്പെട്ട വാഹനം പിന്നീട് സ്ഥലത്തുനിന്നും മാറ്റി.