കല്ലങ്കൈയില്‍ മല്‍സ്യതൊഴിലാളികള്‍ സഞ്ചരിച്ച പിക്കപ്പ് വാന്‍ മറിഞ്ഞു; 14 പേര്‍ക്ക് പരിക്ക്
പരിക്കേറ്റവരെ കുമ്പളയിലെ ജില്ലാ സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു;
കാസര്‍കോട്: ദേശീയപാത കല്ലങ്കൈയില്‍ മല്‍സ്യതൊഴിലാളികള്‍ സഞ്ചരിച്ച പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. മല്‍സ്യതൊഴിലാളികളായ വേണു, മഹേഷ്, മാധവന്‍, ഉവൈസ്, മണി, രാജേഷ്, ഉമേശന്‍, കൃഷ്ണന്‍, സതീശന്‍, വേണു, സായൂജ്, പ്രമേഷ്, ബാബു എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ കുമ്പളയിലെ ജില്ലാ സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് കസബ കടപ്പുറത്ത് മല്‍സ്യബന്ധനത്തിന് പോയ ഇവര്‍ കടപ്പുറത്ത് തോണി അടുപ്പിച്ച ശേഷം കോയിപ്പാടിയിലേക്ക് തിരിച്ചുവരുമ്പോഴാണ് അപകടം സംഭവിച്ചത്.