മൊബൈല്‍ ഷോപ്പില്‍ നിന്ന് പട്ടാപ്പകല്‍ ഫോണ്‍ കവര്‍ന്നു; പ്രതി അറസ്റ്റില്‍
ചട്ടഞ്ചാല്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന സെലക്ഷന്‍ വേള്‍ഡ് എന്ന ഷോപ്പിലാണ് മോഷണം നടന്നത്;
ചട്ടഞ്ചാല്‍: പട്ടാപ്പകല്‍ മൊബൈല്‍ ഷോപ്പില്‍ നിന്ന് ഫോണ്‍ കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍. ബെണ്ടിച്ചാല്‍ കണിയാംകുണ്ടിലെ സി.എം അബ്ദുള്‍ ഖാദറിനെ(39)യാണ് മേല്‍പ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ചട്ടഞ്ചാല്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന സെലക്ഷന്‍ വേള്‍ഡ് എന്ന ഷോപ്പില്‍ നിന്ന് കഴിഞ്ഞ ബുധനാഴ്ച 12,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ മോഷണം പോയിരുന്നു.
തുടര്‍ന്ന് ഇതുസംബന്ധിച്ച് കടയിലെ ജീവനക്കാരനായ കണിയാംകുണ്ടിലെ അബ്ദുള്‍ ഖാദറിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.