പട് ള സ്വദേശി ദുബായില്‍ അന്തരിച്ചു

പട്ള ബൂഡിലെ റാഷിദ് ആണ് മരിച്ചത്;

Update: 2025-04-26 07:08 GMT

കാസര്‍കോട്: പട് ള സ്വദേശി ദുബായില്‍ അന്തരിച്ചു. പട്ള ബൂഡിലെ റാഷിദ്(39) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് മൂന്ന് ദിവസമായി ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രിയേടെ നില ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

ദേര ഇറാനി മാര്‍ക്കറ്റില്‍ ജോലി ചെയ്തുവരികയായിരുന്നു. ഹമീദ് കാനക്കോടിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യയും മൂന്ന് മക്കളുമുണ്ട്. മയ്യത്ത് വീട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

Similar News